Idukki വാര്‍ത്തകള്‍
ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം
നാട്ടുകാര്‍ ചക്കക്കൊമ്പന് എന്ന് വിളിക്കുന്ന ആനയാണ് 80 ഏക്കറില്‍ തൊഴിലാളികളുമായി എത്തിയ ജീപ്പ് ആക്രമിച്ചത്. ആന പാഞ്ഞ് വരുന്നത് കണ്ട് ഡ്രൈവര്‍ ഓടി രക്ഷിപെട്ടു. ജീപ്പിന്റെ മുന്‍ഭാഗം ആന തകര്‍ത്തു. തോട്ടത്തില്‍ തൊഴിലാളികളെ ഇറക്കി മടങ്ങുമ്പോളായിരുന്നു ആക്രമണം.