പ്രധാന വാര്‍ത്തകള്‍
ഹോളിവുഡ് ചിത്രങ്ങൾ കാണുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമെതിരെ നടപടിയുമായി ഉത്തരകൊറിയ
ഉത്തര കൊറിയ: ഹോളിവുഡ് സിനിമകളും സീരീസുകളും കാണുന്ന കുട്ടികൾക്കും അതിനനുവദിക്കുന്ന രക്ഷിതാക്കൾക്കുമെതിരെ കർശന നടപടിയെടുക്കാൻ ഉത്തര കൊറിയ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദക്ഷിണ കൊറിയൻ ചിത്രങ്ങൾ കാണുന്നവർക്കെതിരെയും നടപടിയുണ്ടാകും.
വിദേശ സിനിമകൾക്ക് വിലക്കേർപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്‍റെ ഈ നീക്കം. ഹോളിവുഡ് സിനിമകൾ കാണുന്ന കുട്ടികളുടെ രക്ഷിതാക്കൾ 6 മാസം ലേബർ ക്യാമ്പുകളിൽ കഴിയേണ്ടി വരുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ നിയമം ലംഘിച്ച് വിദേശ സിനിമകൾ കാണുന്ന കുട്ടികൾക്ക് അഞ്ച് വർഷം വരെ തടവ് ലഭിക്കും.
നേരത്തെ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് ശക്തമായ താക്കീത് നൽകിയിരുന്നു. വിദേശ സിനിമകൾ രാജ്യത്തേക്ക് കടത്തുന്നവർ കർശന നടപടികളും നേരിടേണ്ടിവരും.