നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഇടുക്കി 2021
ദേവികുളം മണ്ഡലം
അഡ്വ. എ.രാജ (37) എല്‍.ഡി.എഫ്.
ലഭിച്ച വോട്ട് – 59049
ഭൂരിപക്ഷം- 7848
മൂന്നാര്‍ കുണ്ടള എസ്റ്റേറ്റില്‍ ഈസ്റ്റ് ഡിവിഷന്‍ സ്വദേശി. ബി.എ, എല്‍.എല്‍.ബി. വിദ്യാഭ്യാസം. ആദ്യ മത്സരം. ഡി.വൈ.എഫ്.ഐ.സംസ്ഥാന കമ്മിറ്റിയംഗം
ഭാര്യ.ഷൈനി പ്രിയ , മക്കള്‍: അക്ഷര, ആരാധ്യ
ഇടുക്കി മണ്ഡലം
റോഷി അഗസ്റ്റിന്‍ (51 വയസ്) എല്‍.ഡി.എഫ്
ലഭിച്ച വോട്ട് – 62368
ഭൂരിപക്ഷം – 5573
രാമപുരം ചക്കാമ്പുഴ സ്വദേശി, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഉന്നതാധികാര സമിതിയംഗം, 2001 മുതല്‍ തുടര്‍ച്ചയായി നാല് തവണ ഇടുക്കി മണ്ഡലത്തില്‍ നിന്നും എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍.എല്‍.ബി. ബിരുദധാരി,
ഭാര്യ: റാണി റോഷി, മക്കള്‍: ആന്‍മരിയ,ഏഞ്ചല്‍ മരിയ, അഗസ്റ്റിന്‍ റോഷി
ഉടുമ്പന്‍ചോല മണ്ഡലം
എം.എം.മണി (76) എല്‍.ഡി.എഫ്.
ലഭിച്ച വോട്ട് – 77381
ഭൂരിപക്ഷം – 38305
ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി. നിലവില്‍ പിണറായി വിജയന്‍ മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രി. 27 വര്‍ഷം സി.പി.എം.ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു.
സി.പി.എം.സംസ്ഥാന സെക്രട്ടേറിയറ്റംഗമാണ്. നിയമസഭയിലേക്ക് മൂന്നാം മത്സരം. കിടങ്ങൂരില്‍ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് കുടിയേറിയതാണ് കുടുംബം . അഞ്ചാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു.
ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ . മക്കള്‍: സതി,ശ്യാമള, സുമ, ഗീത, ശ്രീജ.
പീരുമേട് മണ്ഡലം
വാഴൂര്‍ സോമന്‍ (72) എല്‍.ഡി.എഫ്.
ലഭിച്ച വോട്ട് – 60141
ഭൂരിപക്ഷം – 1835
വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റായിട്ടുണ്ട്
വിദ്യാഭ്യാസം – സോഷ്യല്‍ സൈക്കോളജി ഡിപ്ലോമ, മോസ്‌ക്കോ (റഷ്യ), എഞ്ചിനീയറിംഗ് ഡിപ്ലോമ,
വണ്ടിപ്പെരിയാര്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തംഗം.
ഭാര്യ ബിന്ദു, മക്കള്‍ അഡ്വ. സോബിന്‍ സോമന്‍ , അഡ്വ.സോബിത്ത് സോമന്‍
തൊടുപുഴ മണ്ഡലം
പി.ജെ.ജോസഫ് (79 വയസ്) യു.ഡി.എഫ്.
ലഭിച്ച വോട്ട് – 67495
ഭൂരിപക്ഷം- 20259
പുറപ്പുഴ സ്വദേശി. ഒന്‍പത് വട്ടം തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്ന് എം.എല്‍.എ. വിവിധ സര്‍ക്കാരുകളില്‍ ആറ് തവണ മന്ത്രിയായി. യു.ഡി.എഫ്. സ്ഥാപക കണ്‍വീനര്‍, കേരള യൂത്ത് ഫ്രണ്ട് പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍, കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍. ബിരുദാനന്തര ബിരുദധാരി.
ഭാര്യ: ഡോ.ശാന്ത. മക്കള്‍: അപ്പു, യമുന, ആന്റണി, പരേതനായ ജോ.
പേര്, രാഷ്ട്രീയ പാര്‍ട്ടി, ലഭിച്ച വോട്ട് എന്നീ ക്രമത്തില്‍…
ദേവികുളം
- അഡ്വ. എ. രാജ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – മാര്‍ക്‌സിസ്റ്റ് – 59049
- ഡി. കുമാര്‍, ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – 51201
- ഗണേശന്‍.എസ് – സ്വതന്ത്രന്‍ – 4717
- നോട്ട – 807
ഉടുമ്പന്‍ചോല - എം.എം മണി – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – മാര്‍ക്‌സിസ്റ്റ് – 77381
- അഡ്വ. ഇ.എം.ആഗസ്തി – ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – 39076
- സന്തോഷ് മാധവന്‍ – ഭാരത് ധര്‍മ്മ ജന സേന – 7208
4.എ.സി. ബിജു – 867 - നോട്ട – 687
തൊടുപുഴ - പി.ജെ. ജോസഫ് – കേരളാ കോണ്‍ഗ്രസ്- 67495
- പ്രൊഫ കെ.ഐ. ആന്റണി – കേരളാ കോണ്‍ഗ്രസ് (എം) – 47236
- ശ്യാംരാജ്.പി – ഭാരതീയ ജനതാ പാര്‍ട്ടി- 21263
- ലീതേഷ് .പി.റ്റി. – ബഹുജന്‍ സമാജ് പാര്‍ട്ടി- 934
- എം.ടി. തോമസ് – സ്വതന്ത്രന്‍ – 562
- പാര്‍ത്ഥസാരഥി.കെ. – സ്വതന്ത്രന്‍ – 370
- ടി ആര്‍ ശ്രീധരന്‍ – സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ – കമ്മ്യൂണിസ്റ്റ്, -273
- നോട്ട – 674
ഇടുക്കി - റോഷി അഗസ്റ്റ്യന്‍ – കേരളാ കോണ്‍ഗ്രസ് -(എം) – 62368
- അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് – കേരള കോണ്‍ഗ്രസ് – 56795
3.അഡ്വ. സംഗീത വിശ്വനാഥന്‍ – ഭാരത് ധര്‍മ ജനസേന – 9286 - ബാബു വര്‍ഗീസ് വട്ടോളി – ബഹുജന്‍ സമാജ് പാര്‍ട്ടി – 1106
- ബിജീഷ് തോമസ് -സ്വതന്ത്രന്‍ – 610
- വിന്‍സന്റ് ജേക്കബ് – സ്വതന്ത്രന്‍- 340
- സജീവ് -സ്വതന്ത്രന്‍- 169
- നോട്ട – 677
പീരുമേട് - വാഴൂര്‍ സോമന്‍ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ -60141
- അഡ്വ. സിറിയക് തോമസ് – ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് -58306
- ശ്രീനഗരി രാജന്‍ – ഭാരതീയ ജനതാ പാര്‍ട്ടി – 7126
- ബിജു മറ്റപ്പള്ളി – ബഹുജന്‍ സമാജ് പാര്‍ട്ടി – 818
- പി കെ ഗോപാലകൃഷ്ണന്‍ സ്വതന്ത്രന്‍- 251
- സോമന്‍ -സ്വതന്ത്രന്‍ – 248
- നോട്ട – 401