പ്രധാന വാര്‍ത്തകള്‍
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയാൻ വിഷം നല്‍കുന്നു: ഇറാന്‍ ആരോഗ്യമന്ത്രി
ടെഹ്‌റാന്‍: പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് തടയാൻ വിദ്യാർഥിനികൾക്ക് വിഷം നൽകിയതായി ഇറാൻ ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂനെസ് പാനാഹി. ടെഹ്റാന് സമീപമുള്ള ക്വാമിൽ നിരവധി പെൺകുട്ടികൾക്ക് ശ്വാസകോശ വിഷബാധയുണ്ടായതായി പനാഹി പറഞ്ഞു.
വിഷബാധ ആസൂത്രിതമാണെന്നും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നത് തടയാനുള്ള ചിലരുടെ നീക്കമാണിതെന്നും പനാഹി ആരോപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, പ്രത്യേകിച്ച് പെൺകുട്ടികൾക്കായുള്ള സ്കൂളുകൾ അടച്ചുപൂട്ടണമെന്ന് ചിലർ ആഗ്രഹിക്കുന്നു. അതാണ് ഈ വിഷബാധ വ്യക്തമാക്കുന്നത്.
കഴിഞ്ഞ നവംബർ മുതൽ ക്വാമിൽ നൂറുകണക്കിന് പെൺകുട്ടികൾക്ക് വിഷബാധ ഏറ്റതായാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.