കാഞ്ചിയാർ കൽത്തൊട്ടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷവും മകയിരം തിരുനാൾ മഹോത്സവവും 26 മുതൽ 28 വരെ നടക്കും.
ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരൻ തന്ത്രിയും കാമാക്ഷി അന്നപൂർണേശ്വരി ഗുരുകുലം വൈദിക ശ്രേഷ്ഠരും ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
ഇന്ന്(26/2/23) രാവിലെ 6ന് ഉഷപൂജ, 7ന് ഗണപതിഹോമം, 8ന് കലശം, പഞ്ചഗവ്യം, മണ്ഡപസംസ്‌കാര ക്രിയകൾ, 8.30ന് പതാക ഉയർത്തൽ, 9ന് ഗുരുദേവ കൃതികളുടെ പാരായണം, 10ന് കുടുംബ സംഗമം ഉദ്ഘാടനം-എസ്എൻഡിപി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, ഗുരുകാരുണ്യ ക്ഷേമനിധി വിതരണം, 11ന് പ്രഭാഷണം-ശരത്ത് പറവൂർ, 1ന് അന്നദാനം.
27ന് രാവിലെ 6ന് ഉഷപൂജ, 7ന് ഗണപതിഹോമം, 8ന് മഹാമൃത്യുഞ്ജയഹോമം, 9ന് മഹാകലശപൂജ, കലശാഭിഷേകം, 9.30ന് വിശേഷാൽ പൂജ, 10ന് പറയെടുപ്പ്, 11ന് ഗുരുദേവ കൃതികളുടെ ആലാപനം, 1ന് അന്നദാനം, 5.30ന് ഭഗവതിസേവ, മഹാസുദർശനഹോമം, 6.45ന് ദീപാരാധന, 7ന് കുട്ടികളുടെ കലാപരിപാടികൾ.
28ന് രാവിലെ 6ന് ഗുരുപൂജ, 7ന് അഷ്ടദ്രവ്യസമേതം ഗണപതിഹോമം, 8ന് ഗുരുദേവ കൃതികളുടെ ആലാപനം, 9.30ന് പറയെടുപ്പ്, 10ന് മഹാകലശപൂജ, 11ന് കലശം എഴുന്നള്ളത്ത്, 11.30ന് കലശാഭിഷേകം, 1ന് അന്നദാനം, 6ന് താലപ്പൊലി ഘോഷയാത്ര-നരിയമ്പാറ ശബരിഗിരി അയ്യപ്പ ഉപക്ഷേത്രാങ്കണത്തിൽ നിന്ന്, 7ന് താലപ്പൊലി അഭിഷേകം, 7.30ന് മഹാപ്രസാദമൂട്ട്, 8ന് ഗാനമേള.