ഉപ്പുതറ പത്തേക്കർ ആൽമര ഭദ്രകാളി ക്ഷേത്രത്തിൽ മകം തൊഴൽ മഹോത്സവത്തിനും ഭാഗവത സപ്താഹ യജ്ഞത്തിനും ആഴിയിറക്കത്തിനും തുടക്കമായി.
രാജേന്ദ്രകുമാർ യജ്ഞാചാര്യനും പെരുമ്പളം സുരേന്ദ്രൻ, മധു കോനാട്ട്, ബാബു എന്നിവർ സഹ ആചാര്യൻമാരും ആയിരിക്കുമെന്ന് എം.എൻ.മോഹനൻ, രാജരത്തിനം ബിജോ ഭവൻ, എസ്.മണികണ്ഠൻ, മണിയൻ കൃഷ്ണകൃപ എന്നിവർ പറഞ്ഞു.
27ന് രാവിലെ 7ന് ഗണപതിഹോമം, 6.30ന് ദീപാരാധന, ഭാഗവത മാഹാത്മ്യ പ്രഭാഷണം. 28ന് രാവിലെ 6.30ന് ഗണപതിഹോമം, 7ന് ഭദ്രദീപ പ്രതിഷ്ഠ, ആചാര്യവരണം, ഭാഗവത പാരായണം, 12ന് പ്രഭാഷണം, 1ന് മഹാപ്രസാദമൂട്ട്, 6.30ന് ദീപാരാധന, ഭജന, പ്രഭാഷണം.
മാർച്ച് ഒന്നിനും രണ്ടിനും രാവിലെ 7ന് ഭാഗവത പാരായണം, 12ന് പ്രഭാഷണം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ഭജന, പ്രഭാഷണം.
3ന് രാവിലെ 7ന് ഭാഗവത പാരായണം, 12ന് പ്രഭാഷണം, 1ന് മഹാപ്രസാദമൂട്ട്, 5ന് വിദ്യാഗോപാല മന്ത്രാർച്ചന, 6.30ന് ദീപാരാധന, ഭജന, പ്രഭാഷണം.
4ന് രാവിലെ 7ന് ഭാഗവത പാരായണം, 11ന് മഞ്ഞപ്പാൽ മുളപ്പാരി ഘോഷയാത്ര, 12ന് പ്രഭാഷണം, 1ന് മഹാപ്രസാദമൂട്ട്, 5ന് സർവൈശ്വര്യപൂജ, 6.30ന് ദീപാരാധന, ഭജന, പ്രഭാഷണം.
5ന് രാവിലെ 7ന് ഭാഗവത പാരായണം, 12ന് പ്രഭാഷണം, 1ന് മഹാപ്രസാദമൂട്ട്, 4ന് കലശം, കുംഭകുട ഘോഷയാത്ര-പെരിയാറിൽ നിന്ന്, 7ന് ആഴിയിറക്കം, തേനി മുത്തുവും വയലിൽ ഫ്യൂഷൻതാരം കൃഷ്ണപ്രിയയും നയിക്കുന്ന ഗാനമേള.
6ന് രാവിലെ 5ന് മകം തൊഴൽ, 7ന് ഭാഗവത പാരായണം, 8ന് പൊങ്കാല, 10ന് മഞ്ഞൾ നീരാട്ട്, 11ന് ഭാഗവത സമർപണം, ആറാട്ട്, 6.30ന് ദീപാരാധന, ഗുരുതി പൂജ.