കട്ടപ്പന ടൗണിനെ ക്ലീൻ സിറ്റിയാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ ആരോഗ്യ വിഭാഗത്തിന്റ് നേതൃത്വത്തിൽ ശുചികരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
കട്ടപ്പന പുതിയ ബസ് സ്റ്റാന്റിന് സമീപം കാട് പിടിച്ച സ്ഥലം വൃത്തിയാക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്.
മഴക്കാലത്തിന് മുമ്പ് കട്ടപ്പന ടൗണിനോട് ചേർന്നുള്ള കൈത്തോടുകൾ, ഓടകൾ എന്നിവ വ്യർത്തിയാക്കി ജലമൊഴുക്ക് സുഖമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചികരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
കട്ടപ്പന പുതിയ ബസ് സ്റ്റാന്റിനോട് ചേർന്ന് കിടക്കുന്ന കേരളാ ബാങ്കിന്റ് ഉടമസ്ഥതയിലുള്ള സ്ഥലം വർഷങ്ങളായി കാട് പിടിച്ച് കിടക്കുകയാണ്.
ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുകയും ചെയ്തു.
മാലിന്യങ്ങൾ ചീഞ്ഞ് ദുർഗന്ധം വമിക്കുന്നത് ബസ് സ്റ്റാന്റിലെത്തുന്ന യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
കട്ടപ്പന ടൗൺ ശുചികരണത്തിന്റ് ഭാഗമായി ആണ് നഗരസഭ ഇവിടം വ്യർത്തിയാക്കിയത്.
പാർക്കിംഗിനായി ഈ സ്ഥലം ഉപയോഗിക്കാൻ സ്ഥല ഉടമ യോട് ആവശ്യപ്പെടുമെന്നും നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻപറഞ്ഞു.
കട്ടപ്പന ക്ലീൻ സിറ്റിയാക്കുകയാണ് ആരോഗ്യ വിഭാഗത്തിന്റ് ലക്ഷ്യമെന്നും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ്ലി . P ജോൺ പറഞ്ഞു.
രണ്ട് ആഴ്ച്ചയായി നിണ്ടു നിൽക്കുന്ന ശുചികരണ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ്ലി P ജോൺ ,ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുപ്രിയ എന്നിവരാണ് നേതൃത്വം നൽകുന്നത്.