Idukki വാര്‍ത്തകള്‍
അപേക്ഷ ക്ഷണിച്ചു
ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഇടുക്കി ജില്ലയില്‍ ഫീല്‍ഡ് ക്ലിനിക്കുകള്‍ നടത്തുവാന്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈക്യാട്രിസ്ററ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം. ഡി/ ഡി.എന്‍.ബി/ഡി.പി.എം ഉന്നത ബിരുദമാണ് അടിസ്ഥാന യോഗ്യത. സൈക്യാട്രിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. മാസ ശമ്പളം 57525/ രൂപയാണ്. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നോരിട്ടോ, തപാലിലോ, ഇ മെയിലിലോ ([email protected]) നോഡല്‍ ഓഫീസര്‍ ജില്ലാ മാനസികാരോഗ്യ പരിപാടി ഇടുക്കി, ജില്ലാ ആശുപത്രി തൊടുപുഴ പിന് കോഡ് 685585, എന്ന മേല്‍വിലാസത്തില്‍ മാര്‍ച്ച് 7 ന് മുന്‍പ് അപേക്ഷിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും.