പ്രധാന വാര്‍ത്തകള്‍
വിമാനം തിരിച്ചിറക്കിയ സംഭവം; പൈലറ്റിന് വീഴ്ചയുണ്ടായതായി വിലയിരുത്തല്‍
തിരുവനന്തപുരം: കരിപ്പൂരില്‍ നിന്ന് ദമാമിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയ സംഭവത്തില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചതായി പ്രാഥമിക വിലയിരുത്തല്‍.
കരിപ്പൂരിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഉരസിയിരുന്നു.
പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണതെന്നാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രാഥമിക വിലയിരുത്തൽ. പൈലറ്റിനെ താൽക്കാലികമായി ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് തീരുമാനം.
വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെങ്കിലും സംഭവത്തെ ഗുരുതരമായ വീഴ്ചയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിലയിരുത്തി. കരിപ്പൂരിൽ നിന്ന് പറന്നുയർന്നപ്പോൾ വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റ് ഉൾപ്പെടെ എല്ലാ ക്രൂ അംഗങ്ങളെയും മാറ്റി പുതിയ ക്രൂ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ദമാമിലേക്ക് യാത്രതിരിക്കുന്നത്.