5 വർഷം കൊണ്ട് 71 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ 71 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റിന്‍ .ഗുരുവായൂര്‍ സ്വീവറേജ് പദ്ധതിയുടെ ഭാഗമായ റോബോട്ടിക് ശുചീകരണ യന്ത്രത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ജലജീവന്‍ മിഷന്‍ വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ കുടിവെള്ള നിരക്ക് വര്‍ദ്ധനയില്‍ നിന്നും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂര്‍ സ്വീവറേജ് പദ്ധതിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് അസി. എഞ്ചിനീയറെ പ്രത്യേകമായി നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. തീര്‍ത്ഥാടന നഗരി എന്ന പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി കൃത്യതയോടെ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എന്‍ കെ അക്ബര്‍ എംഎല്‍എ അധ്യക്ഷനായി. ജെന്‍റോബോട്ടിക്സ് സിഇഒ എം കെ വിമല്‍ ഗോവിന്ദ്, കേരള വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ടി എസ് സുധീര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വി കെ വിജയന്‍, നഗരസഭാ വൈസ് ചെയ്ര്‍പേഴ്സണ്‍ അനിഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീര്‍, ഷൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത് കുമാര്‍, എ സായിനാഥന്‍, വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ്, കേരള വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയര്‍ ഇ എന്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.