കേരളത്തിലെ ഏത് മേഖല എടുത്ത് നോക്കിയാലും അധഃപതനത്തിന്റെ വഴിയിലേക്കാണ് പോക്ക് എന്ന ഒറ്റനോട്ടത്തില്‍ മനസിലാവും.ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ ആരോഗ്യരംഗം മുന്നോട്ട് പോകുന്നത്
തിരുവനന്തപുരം: കേരളത്തിലെ ഏത് മേഖല എടുത്ത് നോക്കിയാലും അധഃപതനത്തിന്റെ വഴിയിലേക്കാണ് പോക്ക് എന്ന ഒറ്റനോട്ടത്തില്‍ മനസിലാവും.ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ ആരോഗ്യരംഗം മുന്നോട്ട് പോകുന്നത്.വികസനം എന്ന വാക്ക് മുഖ്യനും മന്ത്രിമാരും നിരന്തരം ഉപയോഗിക്കുമെങ്കിലും ഇന്നും കണ്ണ് തുറക്കാത്ത ഒരുപാട് മേഖലകള്‍ ഉണ്ട്.ആരോഗ്യവകുപ്പിന്റെ പഴഞ്ചന്‍ സംവിധാനം കാരണം സമയപരിധി തീര്‍ന്നിട്ടും സ്ഥലം മാറ്റത്തിന് അപേക്ഷിക്കാനാകാതെ നഴ്സുമാരും ഡോക്ടര്‍മാരും വലഞ്ഞിരിക്കുകയാണ്.സര്‍ക്കാര്‍ സോഫ്റ്റ്‍വെയറായ സ്പാര്‍ക്കില്‍ ജീവനക്കാരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തതാണ് വന്‍ തിരിച്ചടിയായി മാറിയത്.അപേക്ഷിക്കാനുള്ള സമയപരിധി 20 ന് തീര്‍ന്നതോടെ മൊത്തം സ്ഥലംമാറ്റം താളംതെറ്റുകയാണ്.വിരമിച്ചവര്‍, കാലാകാലങ്ങളില്‍ സ്ഥലം മാറിപ്പോയവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍. വെട്ടേണ്ടവരെ വെട്ടി, ചേര്‍ക്കേണ്ടവരെ ചേര്‍ത്ത് സ്പാര്‍ക്ക് സോഫ്റ്റ്‍വെയറില്‍ ഇതൊന്നും ആരോഗ്യവകുപ്പ് പുതുക്കിയിട്ടില്ല. പുതിയ തസ്തികകള്‍ കാണാനേയില്ല. ഫലം, ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തിനായി ജീവനക്കാര്‍ക്ക് അപേക്ഷിക്കാന്‍ പോലും കഴിയാത്ത സ്ഥിതി. ഏപ്രില്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കേണ്ട സ്ഥലം മാറ്റമാണ്. അപേക്ഷിക്കാനുള്ള സമയം ഈ മാസം 20ന് തീര്‍ന്നു. സ്കൂള്‍ തുറക്കും മുന്‍പെങ്കിലും സ്ഥലംമാറ്റം നടന്നില്ലെങ്കില്‍ കുട്ടികളുടെ പ്രവേശനമടക്കം എല്ലാം പാളുമെന്ന സ്ഥിതിയാണ്. നഴ്സുമാരുടെ കാര്യത്തില്‍, സ്റ്റാഫ് നഴ്സ് തസ്തിക, നഴ്സിങ് ഓഫീസര്‍ ആക്കി മാറ്റിയെങ്കിലും സ്പെഷ്യല്‍ റൂളിറങ്ങിയിട്ടുമില്ല, സ്പാര്‍ക്കില്‍ ചേര്‍ത്തിട്ടുമില്ല.
പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാപന മേധാവികള്‍ക്ക് കത്തയച്ചു. സ്പാര്‍ക്കില്‍ വിവരങ്ങള്‍ പുതുക്കാത്തതിനാല്‍ ഒരു ഓഫീസിലെ കണക്കെടുത്തു നോക്കുമ്ബോള്‍ ആ ഓഫീസില്‍ അനുവദിച്ച തസ്തികകളെക്കാള്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നതായി കാണുന്നുവെന്ന് ഡയറക്ടര്‍ക്ക് സര്‍ക്കുലറില്‍ത്തന്നെ പറയേണ്ടി വന്നു. മരിച്ചവരുടേ പേരുകള്‍ നീക്കം ചെയ്ത് പുതുക്കാത്തത് കാരണം പരിശീലന പരിപാടികള്‍ക്ക് അടക്കം മരിച്ചവരുടെ പേരുകള്‍ വരെ പട്ടികയില്‍ വരുന്ന സ്ഥിതിയാണെന്ന് ഡോക്ടര്‍മാര്‍ വിവരിക്കുന്നു.