വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ദ്വിദിന ദേശീയ ശില്പശാല
പിഎഫ്എംഎസ് (പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റ് സിസ്റ്റം) ദ്വിദിന ദേശീയ ശിൽപശാല ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇന്ന് ഉദ്ഘാടനം ചെയ്തു. ധനമന്ത്രാലയത്തിലെ പിഎഫ്എംഎസ് ഡിവിഷനിലെ സീനിയർ അക്കൗണ്ട്സ് ഓഫീസർ ശ്രീ.എസ്.ഫ്രാൻസിസ് ആണ് ശിൽപശാലയുടെ മുഖ്യ റിസോഴ്സ് പേഴ്സൺ. . ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.കെ.ജെ.അനൂപ്അധ്യക്ഷത വഹിച്ചു, രജിസ്ട്രാർ പ്രൊഫ.എസ്.സുബിൻ സ്വാഗതം ആശംസിച്ചു.റിസേർച്ച് ഡീൻ ഡോ.സുബാഷ് ടി.ഡി ശിൽപശാലയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ച് ആമുഖ പ്രസംഗം നടത്തി.ശ്രീ എസ് ഫ്രാൻസിസ് ഈ ഡിജിറ്റൽ യുഗത്തിൽ പബ്ലിക് ഫിനാൻസ് സംവിധാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ച് ക്ലാസുകൾ നടത്തി.പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റിന്റെ വിവിധ സാങ്കേതിക, സാമ്പത്തിക വശങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 62 പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുക്കുന്നു. ശിൽപശാലയുടെ രണ്ടാം ദിവസം (ഫെബ്രുവരി 24) പ്രതിനിധികൾക്ക് ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതിരമണീയതയുടെ അനുഭവം പ്രദാനം ചെയ്യുന്നതിനായി ആലപ്പുഴയിലെ കായലിൽ ഒരു ഹൗസ് ബോട്ട് സെഷൻ ഉണ്ടായിരിക്കും.
ഷാജി അഗസ്റ്റിൻ പിആർഒ, ഡോ. ഫെഡ് മാത്യു പ്രിൻസിപ്പൽ വിസാറ്റ് ആർട്സ് കോളേജ്, അസി. PFMS കോർഡിനേറ്റർ അസി.പ്രൊഫ. ഇന്ദു ചന്ദ്രൻ, അസി. പ്രൊഫ. അഞ്ജന ജി., അസി. പ്രൊഫ. ആര്യ കൃഷ്ണൻ,അസി. ഹിമ കെ., അസി. പ്രൊഫ. രാഹുൽ,അസി. പ്രൊഫ എൽവിൻ കുരുവിള, സിസ്റ്റം അഡ്മിൻ പ്രണവേഷ് രാവു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അസി പ്രൊഫ.രേഷ്മ വി. പി.നന്ദി രേഖപ്പെടുത്തി.