പെണ്‍കുട്ടികള്‍ എന്നെക്കാള്‍ ഉയരത്തില്‍ എത്തട്ടെ: ആശംസകളുമായി സാനിയ മിർസ
ദുബായ്: പെൺകുട്ടികൾ തന്നെക്കാൾ ഉയരത്തിലെത്തട്ടെ എന്ന ആശംസയുമായി സാനിയ മിർസ. താനാവരുത് അളവുകോല്‍. തന്നെക്കാള്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാൻ പുതിയ കുട്ടികള്‍ക്ക് കഴിയണം. എന്തെങ്കിലും നേടണമെങ്കില്‍ അഞ്ചോ ആറോ വയസ്സ് തൊട്ടേ അത്തരം ആഗ്രഹങ്ങളുണ്ടാവണം. കരിയറിൽ നിന്ന് വിരമിച്ച ശേഷം സംസാരിക്കുകയായിരുന്നു സാനിയ.
എന്നാൽ സമീപഭാവിയിൽ ഒരു ഇന്ത്യൻ വനിതാ താരം ലോക ടെന്നീസിന്‍റെ ഉയരങ്ങളിലെത്താൻ സാധ്യതയില്ലെന്നും സാനിയ വ്യക്തമാക്കി. 5-10 വർഷത്തേക്ക് അതിനുള്ള സാധ്യത കാണുന്നില്ല. ഭാവിയുള്ള കുട്ടിയെന്ന് നാം കരുതുന്നവർ പിന്നീട് വഴിമാറുന്നു. വിദ്യാഭ്യാസവും ടെന്നീസും ഒരുമിച്ചു കൈകാര്യം ചെയ്യാനാവുന്നില്ല. പഠനത്തിന് ശേഷം അവർ ടെന്നീസിലേക്ക് തിരിച്ച് വരുന്നില്ല.
ഇനി തന്റെ ടെന്നീസ് അക്കാദമികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സാനിയ പറഞ്ഞു. കരിയറിലെ 20 വർഷത്തെ അനുഭവസമ്പത്ത് പുതിയ കളിക്കാർക്കായി വിനിയോഗിക്കുമെന്നും സാനിയ വ്യക്തമാക്കി.