പ്രധാന വാര്‍ത്തകള്‍
ഒന്നാം തീയതിയുള്ള ഡ്രൈ ഡേ അശാസ്ത്രീയം; മാറ്റണമെന്ന് ബാർ ഉടമകൾ
തിരുവനന്തപുരം: ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യവുമായി ബാർ ഉടമകൾ. തീരുമാനം അശാസ്ത്രീയമാണെന്ന് അസോസിയേഷൻ സർക്കാരിനെ അറിയിച്ചു. മദ്യനയം രൂപീകരിക്കുന്നതിന് മുന്നോടിയായി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബാറുടമകൾ വിഷയം ഉന്നയിച്ചത്.
നിലവിലുള്ള ബാർ സമയം പരിഷ്കരിച്ച് രാവിലെ 8 മുതൽ 11 വരെയാക്കണം. ഐടി മേഖലയിലെ ബാറുകളിൽ നൈറ്റ് ലൈഫ് ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മുന്നണിയുമായും സർക്കാരുമായും കൂടിയാലോചിച്ച ശേഷം പറയാമെന്ന് മന്ത്രി എം ബി രാജേഷ് ബാറുടമകളുടെ സംഘടനയെ അറിയിച്ചു.