കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിയെത്തിച്ച് നല്‍കുന്ന പോളിടെക്നിക് വിദ്യാര്‍ത്ഥി 0.8 ഗ്രാം എം.ഡി.എം.എയുമായി പിടിയില്‍
തൊടുപുഴ: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിയെത്തിച്ച് നല്‍കുന്ന പോളിടെക്നിക് വിദ്യാര്‍ത്ഥി 0.8 ഗ്രാം എം.ഡി.എം.എയുമായി പിടിയില്‍.ആലപ്പുഴ എഴുപുന്ന റെയില്‍വേ ട്രാക്ക് ഭാഗത്ത് പേനാരി വീട്ടില്‍ അമല്‍ ജ്യോതിയാണ് (21) തൊടുപുഴ പൊലീസിന്റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയില്‍ തൊടുപുഴ പാപ്പൂട്ടി ഹാളിന് സമീപത്ത് നിന്നാണ് പ്രതിയെ എം.ഡി.എം.എയുമായി പിടികൂടുന്നത്.
തുടര്‍ന്ന് പ്രതി കച്ചവടം നടത്തിയിരുന്ന ലോഡ്ജുകളിലും ഹോസ്റ്റലുകളിലും പൊലീസ് പരിശോധന നടത്തി. വാട്സ്‌ആപ്പ് വഴിയാണ് ഇയാളുടെ ഇടപാടുകള്‍. ആവശ്യാനുസരണം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇയാള്‍ ഹോസ്റ്റലിലടക്കം ലഹരി എത്തിച്ചു നല്‍കും. ഒരു മാസം മുമ്ബ് എക്സൈസും അമലിനെ ലഹരിയുമായി പിടികൂടിയിരുന്നു. അമലിന്റെ കൂട്ടാളികളെക്കുറിച്ചും ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്.എച്ച്.ഒ വിഷ്ണുകുമാര്‍ പറഞ്ഞു. തൊടുപുഴ ഡിവൈ.എസ്.പി മധു ബാബു, എസ്.എച്ച്.ഒ വിഷ്ണുകുമാര്‍, എ.എസ്.ഐമാരായ നജീബ്, ഷംസുദ്ദീന്‍, ഉണ്ണിക്കൃഷ്ണന്‍, സി.പി.ഒ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.