പ്രധാന വാര്‍ത്തകള്‍
ആരോഗ്യ വകുപ്പും ഫുഡ് ആന്റ് സേഫ്ടി വകുപ്പും മുട്ടം പഞ്ചായത്തില്‍ ഹോട്ടലുകളില്‍ പരിശോധന നടത്തി
മുട്ടം: ആരോഗ്യ വകുപ്പും ഫുഡ് ആന്റ് സേഫ്ടി വകുപ്പും മുട്ടം പഞ്ചായത്തില്‍ ഹോട്ടലുകളില്‍ പരിശോധന നടത്തി. മുട്ടം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും തൊടുപുഴ ഫുഡ് സേഫ്ടി ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മുട്ടം ഗ്രാമ പഞ്ചായത്തിലെ 6 ഹോട്ടലുകളിലും 2 ബേക്കറികളിലും ഒരു ഹോസ്റ്റലിലുമാണ് പരിശോധന നടത്തിയത്.വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന 5 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് കൊടുക്കുകയും ഒരു സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. പരിശോധനക്ക് ഫുഡ് സേഫ്ടി ഓഫീസര്‍ നവീന്‍, മുട്ടം സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സി ചാക്കോ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ റോഷിണി ദേവസ്യ, മെര്‍ലിന്‍ ജോസ് , പഞ്ചായത്ത് ജീവനക്കാരായ രാധാകൃഷ്ണന്‍ ,അനില, സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.