കാമാക്ഷി സ്വദേശിയായ യുവാവ് ചികിത്സ സഹായം തേടുന്നു
കാമാക്ഷി സ്വദേശിയായ ജോമോൻ പാറകുഴിയിൽ എന്ന യുവാവ് ഗുരുതരമായ രോഗം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യയും രണ്ടു കുഞ്ഞു കുട്ടികളും അടങ്ങുന്ന നിർദ്ധന കുടുംബത്തിന്റ ഏക ആശ്രയമാണ് ജോമോൻ .
30 ലക്ഷം രൂപയിലധികം ചെലവ് വരുന്ന മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ അടിയന്തരമായി നടത്തിയാൽ മാത്രമേ ജോമോന്റെ ജീവൻ രക്ഷിക്കാൻ കഴിയുള്ളൂ. ഈ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടിയാണ് കാമാക്ഷി ഗ്രാമപഞ്ചായത്ത് വിവിധ സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തിക്കൊണ്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.
കാമാക്ഷി സെന്റ് ആന്റണീസ് പള്ളി വികാരി ഫാദർ കുര്യൻ പൊടിപാറക്കൽ, തങ്കമണി സർവീസ് ബാങ്ക് പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യൻ, അപ്പച്ചൻ അയ്യുണ്ണിക്കൽ എന്നിവർ രക്ഷാധികാരികളെയും കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനു വിനേഷ് ചെയർപേഴ്സണായും ടോമി കൂത്രപ്പള്ളി കൺവീനറായും സൈബിച്ചൻ കരിമ്പൻമാക്കൽ ട്രഷററുമായുള്ള ആക്ഷൻ കൗൺസിന്റ് നേതൃത്വത്തിലാണ് ചികിത്സ സഹായം സമാഹരിക്കുന്നത്.
ജോമോനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ഈ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി തങ്കമണി യൂണിയൻ ബാങ്കിൽ ചികിത്സാസഹായ നിധിയും ആരംഭിച്ചിട്ടുണ്ട്.
ഈ കുടുംബത്തെ സഹായിക്കാൻ കഴിയുന്ന സുമനസുകൾ
തങ്കമണിയൂണിയൻ ബാങ്കിൽ ആരംഭിച്ചിരിക്കുന്ന അക്കൗണ്ടിൽ പണം നൽകി സഹായിക്കുക.
A/c no- 427702010023973
lFSC CODE
UBIN 0542776
യൂണിയൻ ബാങ്ക്
തങ്കമണി ബ്രാഞ്ച്
വാർത്താ സമ്മേളനത്തിൽ കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനു വിനേഷ് ,ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ടോമി കൂത്രപ്പള്ളി, ജോയി കാട്ടുപാലം ,ചിഞ്ചുമോൾ ബിനോയ് , സൈബിച്ചൻ കരിമ്പൻമാക്കൽ എന്നിവരും പങ്കെടുത്തു.