പ്രധാന വാര്‍ത്തകള്‍
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറാണ് അറസ്റ്റിലായത്. ആശ്രമത്തിൽ നിന്ന് കണ്ടെത്തിയ റീത്ത് തയ്യാറാക്കിയത് കൃഷ്ണകുമാറാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
ആശ്രമത്തിന് തീയിട്ടത് പ്രകാശാണെന്ന നിഗമനത്തിൽ ഉറച്ച് നിൽക്കുകയാണ് ക്രൈംബ്രാഞ്ച്. പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കൃഷ്ണകുമാർ റിമാൻഡിലായിരുന്നു. ആശ്രമം കത്തിച്ച കേസിൽ മരിച്ചയാളെ പ്രതിചേർത്ത ക്രൈംബ്രാഞ്ച് സംഘത്തിന് തിരിച്ചടിയായി പ്രധാന സാക്ഷി പ്രശാന്ത് കോടതിയിൽ രഹസ്യമൊഴി മാറ്റിയിരുന്നു. സഹോദരൻ പ്രകാശും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമത്തിന് തീയിട്ടതെന്ന് പ്രശാന്ത് മൊഴി നൽകിയെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.