പ്രധാന വാര്‍ത്തകള്‍
ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരിക്കുന്നതിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി
കൊച്ചി: ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരിക്കുന്നതിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകുന്ന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി പറഞ്ഞു. ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം മാറ്റിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ഇതോടെ പിവിസി കാർഡ് നിർമ്മിക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐടിഐ ബാംഗ്ലൂരുമായി ചർച്ച തുടരാനും സർക്കാരിന് കോടതി അനുമതി നല്കി. കാർഡ് നിർമ്മാണത്തിന് അനുമതി നൽകുമ്പോൾ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ കമ്പനിയായ റോസ്മോർട്ടയുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് 2006 മുതലുള്ള നിയമ തടസ്സമാണ് ഡിവിഷൻ ബെഞ്ച് നീക്കം ചെയ്തത്.