ക്വറന്റൈന്‍ ലംഘിച്ച് യുവാവ് തെരുവില്‍; പുലിവാല് പിടിച്ച് നെടുങ്കണ്ടം പോലീസും
നെടുങ്കണ്ടം: പോലീസ് വാഹന പരിശോധനക്കിടെ വാഹനം നിര്‍ത്താതെ കടന്ന ഗൃഹനാഥന്റെ സഹോദരനായ റയില്‍വേ ജീവനക്കാരനെ പോലീസ് മര്‍ദിച്ചെന്ന് പരാതി. തൂക്കുപാലം വട്ടുപാറ സ്വദേശി ടി.ജി.ലാലിനെ മര്‍ദ്ദിച്ചെന്നാണ് പരാതി. വാക്കേറ്റത്തിനിടെ എസ്.ഐ അടക്കം രണ്ട് പോലീസ്‌കാര്‍ക്കും പരുക്ക്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പോലീസ് ടൗണില്‍ വാഹന പരിശോധന നടത്തിയിരുന്നതിനിടെ ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ ലാലിന്റെ സഹോദരന്‍ ലെനിന്റെ വാഹനത്തിന് പോലീസ് കൈ കാണിച്ചു. എന്നാല്‍ വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പോലീസ് പിന്‍തുടര്‍ന്നെത്തി. വട്ടുപാറയില്‍ പോലീസും ലെനിന്റെ സഹോദരന്‍ ടി.ജി.ലാലും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തെ തുടര്‍ന്ന് തൂക്കുപാലം രാമക്കല്‍മെട്ട് റോഡില്‍ നിലത്തിട്ട് ലാലിനെ മര്‍ദ്ദിച്ചെന്നാണ് പരാതി. പോലീസ് കസ്റ്റഡിയിലെടുത്ത ലാലിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തി. ആന്റിജന്‍ ടെസ്റ്റില്‍ ലാല്‍ കോവിഡ് പോസിറ്റാവുകയും ചെയ്തു. നെടുങ്കണ്ടം കരുണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ലാല്‍ ചികിത്സയിലാണ്. ഇതിനിടെ നെടുങ്കണ്ടം എസ്.ഐയെയും, സിവില്‍ പോലീസ് ഓഫിസറെയും ലാല്‍ മര്‍ദിച്ചെന്നാണ് പോലീസിന്റെ ആരോപണം. ലെനിന്റെ പിന്നാലെ പോലീസ് പിന്തുടര്‍ന്ന് എത്തിയതല്ലെന്നും പട്രോളിങ് സംഘത്തിന്റെ മുന്നിലാണ് ലെനിന്റെ വാഹനം എത്തിയതെന്നും പോലീസ് പറയുന്നു. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് ഇവര്‍ തയ്യാറായില്ല. വാക്കേറ്റത്തിനിടെ പരുക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരും താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ലാലിന് കോവിഡ് സ്ഥിരീകരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ഉദ്യോഗസ്ഥരെ മദ്യലഹരിയില്‍ ലാല്‍ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഉദ്യോഗസ്ഥര്‍ക്കും പരുക്കുണ്ട്. ലാല്‍ ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിക്കുകയും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു. വീട്ടിനുള്ളില്‍ നിരീക്ഷണത്തിലിരുന്നയാളാണ് ലാലെന്നും പോലീസ് പറഞ്ഞു. ഇയാളാണ് പുറത്തിറങ്ങി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. ലാലിനെതിരെ നെടുങ്കണ്ടം പോലീസ് കേസെടുത്തു.