ഇടുക്കിപ്രധാന വാര്‍ത്തകള്‍
ചക്ക തലയിൽ വീണ് തൊഴിലാളി മരിച്ചു
ഇടുക്കി: ചക്ക തലയിൽ വീണ് തൊഴിലാളി മരിച്ചു. തമിഴ്നാട് മധുര സ്വദേശി അറുമുഖൻ ആണ് മരിച്ചത്. കട്ടപ്പന വെള്ളയാംകുടിയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ജോലി ചെയ്തു വരുകയായിരുന്നു. അറുമുഖൻ ഉൾപ്പടെയുള്ളവർ ഏലത്തോട്ടത്തിൽ പണിയെടുത്തുകൊണ്ട് നിൽക്കുകയായിരുന്നു. അതിനിടെ മറ്റൊരാൾ പ്ലാവിൽ കയറി ചക്കയിട്ടു. നിലത്തേക്കു പതിച്ച ചക്ക തെറിച്ച് ഏതാനും ദൂരത്തിൽ നിന്ന അറുമുഖന്റെ തലയിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.