പ്രധാന വാര്‍ത്തകള്‍
തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ വാഹനാപകടം; ഒരാൾ മരണപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതരപരിക്ക്

തൊടുപുഴ : തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ വാഹനാപകടം; ഒരാൾ മരണപ്പെട്ടു.
മുട്ടം കുരിശുപള്ളിക്ക് സമീപം ആണ് അപകടം ഉണ്ടായത്
കാഞ്ഞിരപ്പള്ളി സ്വദേശിനി മറിയം ബീബി (78) ആണ് മരണമടഞ്ഞത് ഗുരുതരമായി പരിക്കേറ്റ തൈപ്പറമ്പിൽ സക്കീർ, മകൻ റാഷിദ്(16),നുഫൈസ(36) എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആണ് അപകടം ഉണ്ടായത് തൊടുപുഴ ഭാഗത്തുനിന്നും ഈരാറ്റുപേട്ടയിലേക്ക് യാത്ര ചെയ്യവേ നിയന്ത്രണം നഴ്ടപെട്ട കാർ ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.









































































