കട്ടപ്പന ഫെസ്റ്റ് നഗരിയില്‍ സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാമ്പിന് തുടക്കമായി
കട്ടപ്പന ഫെസ്റ്റ് നഗരിയില്‍ സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാമ്പിന് തുടക്കമായി. 26 ആം തീയതി വരെഎല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ ഒന്‍പത് വരെ ഇവിടെ പ്രമേഹം പരിശോധിക്കാം.
നഗരസഭ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഹൈറേഞ്ച് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 24 ലയണ്‍സ് ക്ലബുകളും കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷനും സെന്റ് ജോണ്‍സ് ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ലയണ്‍സ് റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റ് അവസാനിക്കുന്നതുവരെ ക്യാമ്പ് തുടരും. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ ഒന്‍പത് വരെ പ്രമേഹം പരിശോധിക്കാന്‍ അവസരമുണ്ടാകും. ഭക്ഷണം കഴിക്കുന്നതിന് മുൻപ് ക്യമ്പിലെത്തി പ്രമേഹ പരിശോധന നടത്താം. ന്യൂട്രീഷന്റെ സേവനവും ക്യാമ്പിൽ ലഭ്യമാണ്. കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ, ഫെസ്റ്റ് ചെയർമാൻ കെ.പി.ഹസൻ,
കൺവീനർ സിജോമോൻ ജോസ്, ലയൺസ് ഭാരവാഹികളായ ലയണ്‍സ് റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് തോമസ്, സിബി കൊല്ലംകുടി, ശ്രീജിത്ത് ഉണ്ണിത്താന്‍, അഡ്വ. ബേസില്‍ മാത്യു, എം.എം. ജോസഫ്, സോണ്‍ ചെയര്‍മാന്‍മാരായ രാജീവ് ജോര്‍ജ്, റെജി ജോസഫ്, സെന്‍സ് കുര്യന്‍, കെ. ശശിധരന്‍ തുടങ്ങിയവർ പങ്കെടുത്തു.