കാറ്റാടിയന്ത്രം വീടിന് ഭീഷണി; വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടി യന്ത്രത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി
നെടുങ്കണ്ടം: വീടിനു സമീപത്തെ കാറ്റാടിയന്ത്രത്തി ന്റെ പ്രവർത്തനം നിർത്തി വയ്ക്കണമെന്നാവശ്യ പ്പെട്ട് ഗൃഹനാഥനും രണ്ടു മക്കളും ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഒന്നര മണിക്കൂറോ ളം പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ അവസാനം കാറ്റാടിയന്ത്രം നിർത്തിയതോടെയാണ് ഇവർ ടവ റിന്റെ മുകളിൽനിന്ന് ഇറങ്ങിയത്.
പുഷ്പകണ്ടം അണക്കരമെട്ടിൽ പാറവിളയിൽ മണിക്കുട്ടൻ, മക്കളായ സിദ്ധാർഥ്, സിദ്ധാന്ത് എ ന്നിവരാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോ ടെ പ്രവർത്തിച്ചുകൊണ്ടിരുന്ന കാറ്റാടി ടവറിൽ ക യറി ആത്മഹത്യാഭീഷണി മുഴക്കിയത്. കാറ്റാടിയ ന്ത്രം സ്ഥാപിച്ചതോടെ തങ്ങൾക്ക് വീട്ടിൽ താമസി ക്കാൻ പറ്റാത്ത സാഹചര്യമാണന്നും യന്ത്രത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തണമെന്നുമായി രുന്നു ഇവരുടെ ആവശ്യം.
ഇവരുടെ വീടിന്റെ 25 മീറ്റർ അടുത്താണ് സ്വകാ ര്യ കമ്പനിയുടെ കാറ്റാടിയന്ത്രം സ്ഥാപിച്ചത്. നിർ മാണ വേളയിൽ തന്നെ പരാതികൾ നൽകിയെങ്കി ലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് കാറ്റാടിയന്ത്രം പ്രവർത്തിച്ചു കൊണ്ടിരിക്കെ ഇന്നലെ ഇവർ ടവറിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
സംഭവമറിഞ്ഞ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലിസും നെടുങ്കണ്ടം പോലി സും പഞ്ചായത്തധികൃതരും സ്ഥലത്തെത്തി താ ഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും മണിക്കുട്ടനും മക്കളും തയാറായില്ല. തുടർന്ന് യന്ത്രം ഓഫ് ചെയ്തു.
ഇന്ന് കാറ്റാടിയുടമയുമായും മണിക്കുട്ടനുമായും ഉടുമ്പൻചോല തഹസിൽദാർ ചർച്ച നടത്താമെന്ന റിയിച്ചതോടെയാണ് ആത്മഹത്യാഭീഷണി മുഴക്കി യവർ താഴെയിറങ്ങിയത്. ഇവരെ ഉടൻ തന്നെ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നെടു കണ്ടം പോലീസ് കേസെടുത്തു.