അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലൂടെയുള്ള യാത്രയ്ക്ക് 18 ന് നിരോധനം
ഇടുക്കി ജില്ലയിലെ അയ്യപ്പന്‍കോവിലില്‍ സ്ഥിതി ചെയ്യുന്ന, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയ്യപ്പന്‍കോവില്‍ തൂക്കുപാലം കാലപ്പഴക്കം മൂലം അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ 18 ന് ശിവരാത്രി മഹോല്‍സവത്തോടനുബന്ധിച്ച് അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ആളുകള്‍ ഈ പാലത്തിലൂടെ യാത്ര ചെയ്യുന്നതിന് സാധ്യതയുണ്ട്. അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകള്‍ പാലത്തിലൂടെ യാത്ര ചെയ്താല്‍ പാലത്തിന് തകരാര്‍ സംഭവിക്കുന്നതിനും, പാലത്തിലൂടെ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് അപകടം സംഭവിക്കുന്നതിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലൂടെയുള്ള യാത്ര 18 ന് നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.