പ്രധാന വാര്‍ത്തകള്‍
ഇടുക്കിയിൽ അമിതഭാരം കയറ്റി തടി ലോറികൾ ; അധികാരികൾ കണ്ണടക്കുന്നു
ഇടുക്കി: രാത്രിയുടെ മറവിൽ നിയമങ്ങൾ കാറ്റിൽ പറത്തി അമിത അളവിൽ തടി കയറ്റുന്ന ലോറികളുടെ എണ്ണം വർധിക്കുകയാണ് ഒപ്പം അപകടങ്ങളും. അമിത ഉയരത്തിൽ തടി നിറച്ച് രാത്രിയുടെ മറവിലുള്ള ലോറികളുടെ യാത്ര നിവധി അപകടങ്ങളാണ് ഉണ്ടാക്കുന്നത് നിരത്തിൽ വൈദ്യുതി ലൈനുകളും കേബിളുകളും പൊട്ടിവീഴുന്നത് ഇരുചക്രവാഹന വാഹനയാത്രക്കാർക്ക് ആണ് ഏറ്റവും അപകടമുടക്കുന്നത് പലരുടെയും ജീവൻ പോലും നഷ്ടപ്പെടാറുണ്ട് കഴിഞ്ഞ രാത്രിയിൽ കമ്പിളികണ്ടതിന് സമീപം അമിതഭാരം കയറ്റിവന്ന ലോറി വലിമൂട്ടിയതിനെ തുടർന്ന് ജീപ്പിൽ കെട്ടിവലിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ഇരു വാഹനങ്ങളും കൊക്കയിലേക്ക് മറിയുകയും ചെയ്തു.. ഇതരത്തിൽ അപകടകാരമാകും വിധം നിരത്തിൽ ഇറങ്ങുന്ന വാഹനങ്ങൾ നിയമപാലകർ കാണാതെ പോകുകയാണ്.