പ്രധാന വാര്‍ത്തകള്‍
കെ.ടി.യു വിസി നിയമനം; താത്കാലികം തന്നെയെന്ന് ഹൈക്കോടതി
കൊച്ചി: കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചത് താൽക്കാലികം തന്നെയെന്ന് ഹൈക്കോടതി. ചട്ടപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമിച്ച ആളല്ല സിസ തോമസ്. പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ നിയമനമാണിതെന്നും ഹൈക്കോടതി പറഞ്ഞു.
സ്ഥിരനിയമനമല്ലെന്നും താൽക്കാലിക വി.സി നിയമനമാണെന്നും പറഞ്ഞ കോടതി പുതിയ വി.സി ആരാകണമെന്ന് നിർദ്ദേശിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്നും വ്യക്തമാക്കി. വി.സി നിയമനത്തിൽ സംസ്ഥാന സർക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നും, പുതിയ പാനൽ സംസ്ഥാന സർക്കാരിന് സമർപ്പിക്കാമെന്നും കോടതി അറിയിച്ചു.
താത്കാലിക നിയമനമായതിനാലാണ് കോവാറന്റോ പുറപ്പെടുവിക്കാത്തതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രത്യേക സാഹചര്യത്തിൽ ഗവർണർ നടത്തിയ നിയമനമായതിനാലാണ് ഇടപെടാത്തതെന്നും കോടതി പറഞ്ഞു.