കട്ടപ്പന സെന്റ് ജോർജ് ഫെറോനാ വികാരിയായിരുന്ന ഫാ. വിൽഫിച്ചൻ തെക്കെവയലിന് പാരിഷ് കൗൺസിൽ യോഗത്തിൽ യാത്രയയപ്പ് നൽകി
കട്ടപ്പന സെന്റ് ജോർജ് ഫെറോനാ വികാരി, സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ, ഒസ്സാനം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, ദീപ്തി ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂൾ, സെന്റ് മാർത്താസ് നഴ്സറി സ്കൂൾ എന്നീ സ്‌ഥാപനങ്ങളുടെ മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന
ഫാ. വിൽഫിച്ചൻ തെക്കെവയലിൽ, പൊൻകുന്നം ചെങ്കല്ല് സെക്രട്ട് ഹാർട്ട് പള്ളിയുടെ പുതിയ വികാരിയായി നിയമിതനായി.
സ്‌ഥലം മാറി പോകുന്ന ഫാ. വിൽഫിച്ചൻ തെക്കെ വയലിന് കട്ടപ്പന ഇടവക പാരീഷ് ഹാളിൽ ചേർന്ന പാരീഷ് കൗൺസിൽ യോഗത്തിൽ സമൂചിതമായ യാത്രയയപ്പ് നൽകി. . കട്ടപ്പന ഇടവകയുടെ ആധ്യാത്മികവും ഭൗതികവുമായ വളർച്ചക്ക് നിർണ്ണായകമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ഫാ. വിൽഫിച്ചൻ. ദീഘവീഷണത്തോടെയും സുതാര്യതയോടെയും പ്രവർത്തിച്ച അദ്ദേഹം കട്ടപ്പന ഇടവകക്ക് വലിയ സംഭവനകളാണ് നൽകിയത്.
അച്ചന്റെ സ്‌ഥലം മാറ്റം കട്ടപ്പന ഇടവകക്ക് കനത്ത നഷ്ടമാണെന്നും എന്നാൽ വൈദികനെന്ന നിലയിൽ അജപാലന ദൗത്യത്തിൽ രൂപത ഏൽപ്പിക്കുന്ന കൂടുതൽ വലിയ ചുമതലകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുകയും ഭംഗിയായി നിർവഹിക്കുകയും ചെയ്യുക എന്നത് വൈദികരുടെ കടമയാണെന്നും അത്തരം ചുമതലകൾ ഉത്തരവാദിത്തോടെയും ഭംഗിയായും ചെയ്യുന്ന വലിയ ഇടയനായിരുന്നു അദ്ദേഹമെന്നും
യോഗം ഉൽഘാടനം ചെയ്ത കട്ടപ്പന നഗര സഭാ മുൻ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.പള്ളിക്കവലയിൽ നിർമ്മിച്ച കോബ്ലാക്സിന്റ് വെഞ്ചരിപ്പും നടന്നു.യോഗത്തിൽ സഹ വികാരി ഫാ. മനു കിളികൊത്തിപ്പാറ അധ്യഷത വഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ.നോബിൾ പൊടിമറ്റത്തിൽ, കൈക്കാരന്മാരായ ബേബി കണയംപ്ലാക്കൽ, കുര്യൻ പതിപള്ളിൽ, നോബിൾ വേഴാമ്പത്തോട്ടം, ടോമി പെരിയിലക്കാട്ട്, ഫ്രാൻസിസ് തോട്ടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.