ഭരണകൂട വിമര്‍ശനത്തിന് മാധ്യമ സ്ഥാപനങ്ങളെ വേട്ടയാടുന്നത് മോദി സര്‍ക്കാര്‍ പതിവാക്കി മാറ്റിയതിന് ഉദാഹരണം നിരത്തി എഡിറ്റേഴ്സ് ഗില്‍ഡ്
ന്യൂഡല്‍ഹി: ഭരണകൂട വിമര്‍ശനത്തിന് മാധ്യമ സ്ഥാപനങ്ങളെ വേട്ടയാടുന്നത് മോദി സര്‍ക്കാര്‍ പതിവാക്കി മാറ്റിയതിന് ഉദാഹരണം നിരത്തി എഡിറ്റേഴ്സ് ഗില്‍ഡ്.ഹിന്ദി ദിനപത്രങ്ങളായ ദൈനിക് ഭാസ്കര്‍, ഭാരത് സമാചാര്‍ എന്നിവയില്‍ 2021 ജൂണില്‍ ബി.ബി.സിയിലെന്ന പോലെ ആദായ നികുതി വകുപ്പ് ‘സര്‍വേ’ നടത്തി. 2021 സെപ്തംബറില്‍ ന്യൂസ് ക്ലിക്, ന്യൂസ് ലോണ്‍ട്രി എന്നിവയിലും സമാനമായ പരിശോധന നടന്നു. 2021 ഫെബ്രുവരിയിലാണ് ന്യൂസ് ക്ലിക്കിന്‍റെ ഓഫീസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.
ബി.ബി.സിയില്‍ നടന്ന ആദായ നികുതി പരിശോധനയില്‍ എഡിറ്റേഴ്സ് ഗില്‍ഡ് ഉത്കണ്ഠ പ്രകടിപ്പിച്ചു. വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ബി.ബി.സിഡോക്യുമെന്‍ററി വിലക്കു കൊണ്ട് സര്‍ക്കാര്‍ നേരിടുകയായിരുന്നു. ജനാധിപത്യത്തെ അവമതിച്ച് മാധ്യമ സ്ഥാപനങ്ങള്‍ക്കു നേരെ നീങ്ങുന്നത് സര്‍ക്കാര്‍ രീതിയായി.
മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും അവകാശങ്ങള്‍ അവമതിക്കാതെ അന്വേഷണം നടത്തുന്നതിന് അതീവ ശ്രദ്ധ നല്‍കേണ്ടതുണ്ട്. സ്വതന്ത്ര മാധ്യമങ്ങളെ പീഡിപ്പിക്കുന്നതിനുള്ള വഴിയായി അന്വേഷണങ്ങള്‍ മാറരുതെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓര്‍മിപ്പിച്ചു.