ഉടുമ്പന്‍ചോല
വാക്‌സിൻ ചലഞ്ചിൽ പങ്കാളിയായി അശോകൻ വിരമിച്ചു
നെടുങ്കണ്ടം: യാത്രയയപ്പ് ആഘോഷങ്ങലില്ലാതെ വാക്‌സിൻ ചലഞ്ചിൽ പങ്കാളിയായി കെ.ടി.അശോകൻ വിരമിച്ചു. 31 വർഷത്തെ സേവനങ്ങൾക്ക് ശേഷം പട്ടം കോളനി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സ്ഥാനത്തുനിന്നുമാണ് കെ.ടി.അശോകൻ വിരമിച്ചത് . വിരമിക്കൽ ആഘോഷങ്ങൾക്കായി മാറ്റിവച്ച 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിൻ ചലഞ്ചിന് നൽകിയും നെടുംകണ്ടത്തെ അനാഥാലയത്തിലെ അന്തേവാസികൾക്ക് ആഹാരം നൽകിയുമാണ് ഔദ്യോഗിക ജീവിത്തിന് വിരാമമിട്ട് ഇദ്ദേഹത്തിന്റെ കോവിഡ് കാലത്തെ പടിയിറക്കം