മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ഇരട്ടയാറിലെ ഒൻപതാം ക്ലാസുകാരൻ!
ഇരട്ടയാർ:SSLC പരീക്ഷയിൽ സ്ക്രൈബായി പരീക്ഷ എഴുതിയ ഒൻപതാം ക്ലാസുകാരൻ തനിക്കു ലഭിച്ച പ്രതിഫലത്തുകയായ 900 രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന ചെയ്ത് മാതൃകയായി. ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ക്രിസ്‌ജോ ചങ്ങങ്കേരിയാണ് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വാക്സിൻ ചലഞ്ചിൽ പങ്കാളിയായി നാടിനും സ്കൂളിനും മാതൃകയായത്.SSLC പരീക്ഷയിൽ 9 വിഷയങ്ങൾക്ക് സ്ക്രൈബായി എഴുതിയപ്പോൾ പ്രതിഫലമായി തനിക്കു ലഭിച്ച മുഴുവൻ തുകയും ക്രിസ് റ്റോ വാക്സിൻ ചലഞ്ചിലേക്കായി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ‘ജിൻസൻ വർക്കിക്ക് കൈമാറി. പഞ്ചായത്ത് സെക്രട്ടറി ശിവകുമാർ ബി., സ്കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം.വി എന്നിവർ കുട്ടിയെ അനുമോദിച്ചു.ഇരട്ടയാർ ചെമ്പകപ്പാറ ചങ്ങങ്കേരിൽ ജോജോയുടെയും ബിജിയുടെയും മകനാണ് ക്രിസ് .