മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ വാഹന പരിശോധനയില്‍ വന്‍ക്രമക്കേടുകള്‍ കണ്ടെത്തി
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ വാഹന പരിശോധനയില്‍ വന്‍ക്രമക്കേടുകള്‍ കണ്ടെത്തി.പ്രധാനമായും സ്കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
സ്കൂള്‍വാഹനങ്ങളുടെ ക്ഷമത ഉറപ്പുവരുത്തുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയില്‍ 273 വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തു. 2.48 ലക്ഷം രൂപ പിഴ ചുമത്തി. പ്രഥമശ്രൂശ്രൂഷാ കിറ്റ് ഇല്ലാത്ത 173 ഉം, പുകപരിശോധന നടത്താത്ത 78 ഉം പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ച 18 ഉം വാഹനങ്ങള്‍ പിടികൂടി. 8750 രൂപ നേരിട്ട് പിഴ ഈടാക്കി.
ട്രാഫിക് നിയമലംഘനം നടത്തിയ 64 ബസുകള്‍ക്കെതിരെ ഇന്ന് കേസെടുത്തു. അമിതവേഗത, അലക്ഷ്യമായ ഡ്രൈവിംഗ് തുടങ്ങിയവക്കായി 17 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
മദ്യപിച്ച് വാഹനമോടിച്ച 16 സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും രണ്ട് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാര്‍ക്കെതിരെയും നാല് സ്കൂള്‍ ബസ് ഡ്രൈവര്മാര്ക്കുനെതിരെയും കേസെടുത്തു.
കഴിഞ്ഞ ദിവസം സ്വകാര്യ ബസ്സിടിച്ച് വൈപ്പിന്‍ സ്വദേശി മരിച്ചതിനെ തുടര്‍ന്നാണ് കര്‍ശന പരിശോധനയിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് കടന്നത്. സ്കൂള്‍ ബസുകളില്‍ നടത്തിയ പരിശോധനയില്‍ ഫസ്റ്റ് എയിഡ് കിറ്റുകളില്ലാത്ത 167 ബസുകള്‍ കണ്ടെത്തി.