നാട്ടുവാര്‍ത്തകള്‍പീരിമേട്
കോവിഡ് ചലഞ്ച്: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത്അ ഞ്ചു ലക്ഷം രൂപ കൈമാറി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായഹസ്തമെന്ന നിലയില്‍ അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കലക്ടറുടെ ചേമ്പറില്‍ പ്രസിഡന്റ് മിനിമോള്‍ നന്ദകുമാര്‍ ജില്ലാ കളക്ടര്‍ എച്ച്.ദിനേശന് ചെക്ക് കൈമാറി. അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സുമോദ് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ഷിബു കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സ്റ്റേഷനറി കട നടത്തുന്ന മാട്ടുകട്ട സ്വദേശിയായ തോണ്ടുപറമ്പില്‍ ആബിതമോള്‍ ടിഎ തന്റെ ചെറിയ വരുമാനത്തില്‍ നിന്നും ആയിരം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.