പ്രധാന വാര്‍ത്തകള്‍
ഇടുക്കിയിലെ അടിമാലിക്ക് സമീപം മാങ്കുളം വിരിപാറയില്‍ കാട്ടാന ആക്രമണം. പ്രദേശത്തെ രണ്ടേക്കര്‍ കൃഷി കാട്ടാന നശിപ്പിച്ചു
ഇടുക്കി: ഇടുക്കിയിലെ അടിമാലിക്ക് സമീപം മാങ്കുളം വിരിപാറയില്‍ കാട്ടാന ആക്രമണം. പ്രദേശത്തെ രണ്ടേക്കര്‍ കൃഷി കാട്ടാന നശിപ്പിച്ചു.കൃഷി ആവശ്യത്തിനായി ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെഡ്ഡും ആന നശിപ്പിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയില്‍ ഏറ്റവുമധികം കാട്ടാന ശല്യം നേരിടുന്ന പ്രദേശമാണ് അടിമാലി മാങ്കുളം. കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖലയില്‍ കാട്ടാനകള്‍ തമ്ബടിച്ചിട്ടുണ്ട്. ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ഇവിടുത്തെ ഏലത്തോട്ടത്തിലാണ് കയറിയത്. കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉപകരണങ്ങള്‍ ഷെഡ്ഡും തകര്‍ക്കുകയായിരുന്നു.