ന്യൂമാന്‍ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോളേജ് ഡെവലപ്മെന്റ് കൗണ്‍സിലിന്റെ സഹകരണത്തോടെ ദ്വിദിന അന്താരാഷ്ട്ര റിസര്‍ച്ച് കോണ്‍ഫറന്‍സ് നടത്തി
തൊടുപുഴ: ന്യൂമാന്‍ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോളേജ് ഡെവലപ്മെന്റ് കൗണ്‍സിലിന്റെ സഹകരണത്തോടെ ദ്വിദിന അന്താരാഷ്ട്ര റിസര്‍ച്ച് കോണ്‍ഫറന്‍സ് നടത്തി.ജര്‍മ്മനി, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നീ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും വാണിജ്യ ശാസ്ത്രത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.റിസര്‍ച്ച് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം കോതമംഗലം രൂപത എഡ്യൂക്കേഷണല്‍ ഏജന്‍സി മാനേജര്‍ മോണ്‍.ഡോ.പയസ്സ് മലേക്കണ്ടത്തില്‍ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോമോന് കെ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.
ഡിപ്പാര്‍ട്ട്മെന്റ് മേധാവി ക്യാപ്ടന് പ്രജീഷ് സി.മാത്യു, കോണ്‍ഫ്രന്‍സ് കോര്‍ഡിനേറ്റര്‍ ഡോ. ബോണി ബോസ്, കോണ്‍ഫ്രന്‍സ് കണ്‍വീനര്‍ ഡോ. ദിവ്യ ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്, കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എം. സി ദിലീപ് കുമാര്‍, ലണ്ടനില്‍ നിന്നുള്ള ടാക്സ്സേഷന്‍ വിദഗ്ദ്ധ സി.റ്റി.എ ശ്രുതി ടോമി, ഡോ.സൂരജ് പിട്ടാപ്പിള്ളി എന്നിവര്‍ വിവിധ മേഖലകളില്‍ ഗവേഷണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.