ഇടുക്കി മാങ്കുളം വലിയപാറകുടിയില്‍ കാട്ടാനയെ കിണറ്റില്‍ വീണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി
മാങ്കുളം: ഇടുക്കി മാങ്കുളം വലിയപാറകുടിയില്‍ കാട്ടാനയെ കിണറ്റില്‍ വീണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വലിയ പാറക്കുടി ആദിവാസി കോളനിക്ക് സമീപമാണ് കാട്ടാന കിണറ്റില്‍ വീണത്.പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നുപോകുമ്പോള്‍ തെന്നി കിണറ്റില്‍ വീണതാണെന്നും ദുരൂഹത ഇല്ലെന്നുമാണ് വനംവകുപ്പ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.
ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഭീഷണിയായ അരിക്കൊമ്ബനെന്ന ഒറ്റയാനെ പിടിച്ചു മാറ്റണമെന്ന റിപ്പോര്‍ട്ട് വനംവകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സമര്‍പ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ആക്രമണകാരികളായ ചക്കകൊമ്ബനെയും, മൊട്ടവാലനെയും പിടികൂടി റേഡിയോ കോളറും ഘടിപ്പിക്കാനുമാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്. അരിക്കൊമ്ബന്‍, ചക്കക്കൊമ്ബന്‍, മൊട്ടവാലന്‍ എന്നീ ഒറ്റയാന്‍മാരില്‍ നിന്നും ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയിലുള്ളവര്‍ക്ക് ഭീഷണി വര്‍ധിച്ചതിന് പിന്നാലെയാണ് ഇത്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമായി 301 കോളനിയിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്നതിനും ശുപാര്‍ശയുണ്ട്.
കടുവശല്യം രൂക്ഷമായ അമ്ബലവയല്‍ അമ്ബുകുത്തിയില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ടയാള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. അമ്ബുകുത്തി പാടിപറമ്ബ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്. ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഒന്നാം തീയ്യതിയാണ് പാടിപറമ്ബിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുട്ടിക്കടുവയെ കഴുത്തില്‍ കുരക്ക് മുറുകി ചത്ത നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരിയടക്കമുള്ളവര്‍ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം.