കാന്റീന് ലേലം
മൂന്നാര്‍ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിനോടനുബന്ധിച്ചുള്ള കാന്റീന് ഒരു വര്‍ഷത്തേയ്ക്ക് നടത്തുന്നതിുള്ള അവകാശം റസ്റ്റ് ഹൗസില്‍ ഫെബ്രുവരി 22, രാവിലെ 11 ന് പരസ്യമായി ലേലം ചെയ്ത് നല്‍കും. പ്രതിമാസ വാടകയാണ് ക്യട്ടേഷനില് രേഖപ്പെടുത്തേണ്ടത്.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേലം തുടങ്ങുന്നതിനു മുമ്പ് 8,500 രൂപ നിരതദ്രവ്യം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി ഡബ്ല്യു ഡി ബില്‍ഡിംഗ്സ് സബ് ഡിവിഷന്, മൂന്നാറിന്റെ പേരില്‍ ഏതെങ്കിലും ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്ന് എടുത്ത ഡി ഡി ആയി നല്‍കണം.ഏറ്റവും കൂടിയ തുക ലേലം വിളിക്കുന്ന ആള്‍ക്ക് ലേലം സ്ഥിരപ്പെടുത്തി നല്‍കും. ലേലം സ്ഥിരപ്പെടുത്തിയതായി അറിയിപ്പ് ലഭിച്ചാല്‍ ഏഴ് ദിവസത്തിനകം സെക്യൂരിറ്റിയായി മൂന്നു മാസത്തെ വാടക ട്രഷറി ഫിക്സഡ് ഡിപ്പോസിറ്റായി പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ബില്‍ഡിംഗ്സ് സബ് ഡിവിഷന്, മൂന്നാറിന്റെ പേരില്‍ പണയപ്പെടുത്തി 200 രൂപയുടെ മുദ്ര പത്രത്തില്‍ കരാറില്‍ ഒപ്പുവെയ്ക്കണം. പ്രതിമാസ വാടകയും 18% ചരക്കുസേവന നികുതിയും ഉള്‍പ്പെടെയുള്ള തുക എല്ലാ മാസവും 10-ാം തീയതിയ്ക്കകം ഒടുക്കേണ്ടതുമാണ്.ലേലം സ്ഥിരപ്പെടുത്തിക്കിട്ടുന്നയാള് ഏതെങ്കിലും കാരണവശാല്‍ നിബന്ധനകള്‍ ലംഘിക്കുകയാണെങ്കില്‍ നിരതദ്രവ്യം സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടി കാന്റീന് പുനര്‍ ലേലം ചെയ്യും. ലേലത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിലവിലുള്ള എല്ലാ നിബന്ധനകളും ബാധകമാണ്. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാന്റീന് ലഭ്യമായ സ്ഥല സൗകര്യം പരിശോധിച്ച് ബോധ്യപ്പെടാം. ഫോണ്‍- 8086395160.