പ്രധാന വാര്‍ത്തകള്‍
കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണം; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച പ്രതി പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി ഏടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജ് (46) ആണ് അറസ്റ്റിലായത്. ഏറെ നാളായി മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ 10 വർഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലുമായി താമസിച്ചിരുന്നു.
നേരത്തെ ആനന്ദഭവൻ ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. മെഡിക്കല്‍ കോളേജ് പൊലീസ്, തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നാണ് മനോജിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഉള്ളൂരിലെ വീട് ആക്രമണത്തിന് ശേഷം നടന്ന് മ്യൂസിയം വരെ പോയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെയാണ് മനോജാണ് ആക്രമണം നടത്തിയതെന്ന് പൊലീസിന് മനസ്സിലായത്.