ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ച് ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ച ടൈഫോയ്ഡ് വാക്സിന് സര്‍ക്കാര്‍ ആശുപത്രികളില്‍ കിട്ടാനില്ല
തൃശ്ശൂര്‍: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ച് ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ച ടൈഫോയ്ഡ് വാക്സിന് സര്‍ക്കാര്‍ ആശുപത്രികളില്‍ കിട്ടാനില്ല.സംസ്ഥാനത്തെ വാക്സിനേഷന് ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളിലും വേണ്ടത്ര സ്റ്റോക്കില്ല. ചില വന്‍കിട ആശുപത്രികളില്‍ വാക്സിനുണ്ടെങ്കിലും രണ്ടായിരം രൂപവരെ വിലയുണ്ട്.
ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ ടൈഫോയ്ഡ് വാക്സിന്, വിരശല്യത്തിനുള്ള ഗുളിക എന്നിവ നിര്‍ബന്ധമായും സ്വീകരിക്കേണ്ട പ്രതിരോധനടപടികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പാകംചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതുമായ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും കാര്‍ഡെടുക്കണം. ഒരു വര്‍ഷമാണ് കാലാവധി.
ഹെല്‍ത്ത് കാര്‍ഡ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കിനില്‍ക്കേ വാക്സിന് എടുക്കാതെയാണ് ഡോക്ടര്‍മാര്‍ കാര്‍ഡ് നല്‍കുന്നത്. ശാരീരിക പരിശോധന, കാഴ്ച പരിശോധന, ത്വക്ക്, നഖ പരിശോധന എന്നീ ക്ലിനിക്കല്‍ പരിശോധനകളും ബ്ലഡ് റൂട്ടീന്‍ പരിശോധനയും നിര്‍ബന്ധമാണ്.
ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞയാഴ്ചയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നടപടിക്രമങ്ങളില്‍ കൃത്യത ആവശ്യപ്പെട്ട് വീണ്ടും ഉത്തരവിറക്കിയത്. അതിനിടെ, ചില സ്വകാര്യ ആശുപത്രികളും ലാബുകളും വ്യാപാരി സംഘടനകളുമായി കൈകോര്‍ത്ത് വന്‍ ഇളവുകള്‍ നല്കി കാര്‍ഡ് നല്കുമ്ബോള് പല പരിശോധനകളും ഒഴിവാക്കുന്നതായി ആക്ഷേപമുണ്ട്.