പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽ പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും
കട്ടപ്പന . പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും. 15കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വണ്ടിപ്പെരിയാർ പാറക്കൽ രമേഷിനെ(26) ശിക്ഷിച്ചാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് വിധി പ്രസ്താവിച്ചത്. പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ ഉടുമ്പൻചോല പൊലീസ് 2021ൽ റജിസ്റ്റർ ചെയ്ത കേസിലാണ് വിധി.20 വർഷം കഠിന തടവും 50000 രൂപ പിഴയുമാണ് ശിക്ഷ.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സുസ്മിത ജോൺ ഹാജരായി.