ബജറ്റില്‍ പ്രഖ്യാപിച്ച അധികനികുതി ജനങ്ങള്‍ അടയ്ക്കരുതെന്നും പ്രശ്‌നം വന്നാല്‍ അവരെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍
ബജറ്റില്‍ പ്രഖ്യാപിച്ച അധികനികുതി ജനങ്ങള്‍ അടയ്ക്കരുതെന്നും പ്രശ്‌നം വന്നാല്‍ അവരെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.നികുതി വര്‍ധന പിടിവാശിയോടെയാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും നികുതി വര്‍ധനയില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സമരത്തിനിറങ്ങുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ജനകീയ സമരങ്ങള്‍ക്ക് മുന്‍പില്‍ ഈ ഏകാധിപതി മുട്ടുമടക്കിയ ചരിത്രം ഉണ്ട്. ഒരു രൂപ പോലും കുറയ്ക്കാന്‍ ഉളുപ്പുകാട്ടാത്ത മുഖ്യമന്ത്രിയാണ് പിണറായി. തന്റെ പിടിവാശിയില്‍ മുഖ്യമന്ത്രി സംസ്ഥാനത്തെ തളച്ചിടുകയാണ്. എന്നാല്‍ ജനകീയ സമരങ്ങള്‍ക്ക് മുന്‍പില്‍ ഈ ഏകാധിപതി മുട്ടുമടക്കിയ ചരിത്രം ഉണ്ടെന്നും പറഞ്ഞു.
റൊട്ടി കഴിക്കാന്‍ മാര്‍ഗ്ഗമില്ലാത്തവരോട് കേക്ക് കഴിക്കാന്‍ പറഞ്ഞ ഭരണാധികാരിയെപോലെയാണ് തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാന്‍ പറഞ്ഞ പിണറായിയുടെ വാക്കുകള്‍. ഇതുവഴി ജനങ്ങള്‍ക്ക് അധികഭാരം ഉണ്ടാക്കാനേ കഴിയു. നികുതിവര്‍ദ്ധനയ്‌ക്കെതിരേ സമരം തുടരുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കില്ലെന്ന് പറഞ്ഞയാളാണ് പിണറായി. അതു തന്നെ കോണ്‍ഗ്രസും ജനങ്ങളോട് ആവശ്യപ്പെട്ടുന്നെന്നും പറഞ്ഞു.