വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെ അനുസ്മരണ സമ്മേളനം കട്ടപ്പനയിൽ നടന്നു
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെ അനുസ്മരണ സമ്മേളനം കട്ടപ്പനയിൽ നടന്നു.
നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായിരുന്ന T നസറുദ്ദീൻ, ഇടുക്കി ജില്ലാ പ്രസിഡന്റായിരുന്ന മാരിയിൽ കൃഷ്ണൻ നായർ , കട്ടപ്പന യൂണിറ്റ് സ്ഥാപക ജനറൽ സെക്രട്ടറി EM ബേബി എന്നിവരുടെ അനുസ്മരണമാണ് കട്ടപ്പനയിൽ നടന്നത്.വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച വ്യക്തികളായിരുന്നു മൂന്ന് പേരുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജോയി ആ നിത്തോട്ടം പറഞ്ഞു.തുടർന്ന് പുഷ്പ്പാർച്ചനയും നടന്നു.
യോഗത്തിൽ മൂന്ന് പേർക്കും ചികിത്സ സഹായവും വിതരണം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസി ഡന്റ് സിബി കൊല്ലം കുടിയിൽ, യൂണിറ്റ് പ്രസിഡന്റ് MK തോമസ്, KP ഹസൻ , സാജൻ ജോർജ് , PK മാണി,സിജോമോൻ ജോസ് , ജോഷി കുട്ടട , A H കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.