കട്ടപ്പന ഫെസ്റ്റിന് തുടക്കം കുറിച്ച് ഫെസ്റ്റ് നഗറിൽ ഫാദർ വിൽഫിച്ചൻ തെക്കേവയലിൽപതാക ഉയർത്തി.
വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയ്ക്കു ശേഷം ഫെസ്റ്റ് നഗരിയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് മന്ത്രി റോഷി അഗസ്റ്റിൻ ഫെസ്റ്റിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും.ഇടുക്കി ജില്ലാ രൂപീകരണത്തിൻ്റെയും കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷൻ്റെയും സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മർച്ചൻ്റ്സ് അസോസിയേഷൻ, മർച്ചൻ്റ്സ് യൂത്ത് വിങ്ങ്, വനിതാ വിങ്ങ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കട്ടപ്പന ഫെസ്റ്റിന് ഇന്നു തുടക്കമായി. ഫെബ്രുവരി 26 വരെ കട്ടപ്പന മുനിസിപ്പൽ മൈതാനിയിലാണ് ഫെസ്റ്റ് നടക്കുന്നത്. രാവിലെ ഫെസ്റ്റ് നഗറിൽ ഫാ. വിൽഫിച്ചൻ തെക്കേവയലിൽ പതാക ഉയർത്തി.ഫെസ്റ്റിൻ്റെ പാസ് വിതരണ ഉദ്ഘാടനം സി പി എം ഏരിയ സെക്രട്ടറി വി.ആർ സജി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സിബി കൊല്ലംകുടിയ്ക്ക് കൈമാറി നിർവ്വഹിച്ചു.വൈകിട്ട്.5 ന് ഇടുക്കിക്കവലയിൽ നിന്നും ഫെസ്റ്റ് നഗരിയിലേയ്ക്ക് വർണശബളമായ ഘോഷയാത്ര നടക്കും. തുടർന്ന് കട്ടപ്പന ഫെസ്റ്റിൻ്റെ ഉദ്ഘാടനം മുനിസിപ്പൽ മൈതാനിയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.കട്ടപ്പന മുനിസിപ്പൽ ചെയർ പേഴ്സൺ ഷൈനി സണ്ണി അദ്ധ്യക്ഷത വഹിക്കും. എം.പി, എം.എൽ.എമാർ, ജില്ലാകലക്ടർ, സിനിമ, സീരിയൽ താരങ്ങൾ തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹിക,സാംസ്കാരിക നേതാക്കൾ, സംഘടനകൾ
തുടങ്ങിയവർ പങ്കെടുക്കും.വിനോദവും വിജ്ഞാനവും പകരുന്ന സർക്കാർ, സർക്കാർ ഇതര സ്റ്റാളുകൾ, അത്യാധുനിക സജ്ജീകരണങ്ങളുമായി അമ്യൂസ്മെൻ്റ് പാർക്ക്, കുട്ടികൾക്കായുള്ള പ്രത്യേക റൈഡുകൾ പൂക്കളുടെ പുതുവസന്തമൊരുക്കി ഫ്ലവർ ഷോ, 100-ഓളം വ്യത്യസ്ത രുചി കൂട്ടുകളുമായി ഫുഡ്കോർട്ട്, ഒട്ടക, കുതിര സവാരികൾ തുടങ്ങി നിരവധി വേറിട്ട വിസ്മയ കാഴ്ചകളാണ് ഫെസ്റ്റ് നഗരിയിൽ ഒരുക്കുന്നത്. കൂടാതെ എല്ലാ ദിവസവും വൈകിട്ട് സിനിമ, ടിവി താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മെഗാഷോകള്‍ .
ഗാനമേളകള്‍, ഫ്യൂഷന്‍ മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, നാടന്‍പാട്ട്, ഡിജെ,ബെല്ലി ഡാൻസ്, മിസ് ഇടുക്കി, മിസ്റ്റർ ഇടുക്കി,സെമിനാറുകള്‍, കലാപരിപാടികള്‍, തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ പാസ് മുഖേന പൊതുജനങ്ങള്‍ക്ക് ഫെസ്റ്റ് നഗരിയിൽ പ്രവേശിക്കാവുന്നതാണ്