പ്രധാന വാര്‍ത്തകള്‍
കാസര്‍ഗോഡ് നഗരത്തിലെ സ്വകാര്യ ബസുകളില്‍ ക്ലീനര്‍മാരായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നത് തടയാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
കാസര്‍ഗോഡ്: നഗരത്തിലെ സ്വകാര്യ ബസുകളില്‍ ക്ലീനര്‍മാരായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നത് തടയാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.നഗരത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് എന്‍ഫോഴ്സ്‌മെന്‍റ് ആര്‍.ടി.ഒ കെ.ടി ദേവദാസ് പറഞ്ഞു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസുകളില്‍ ക്ലീനര്‍മാരാക്കുന്ന പ്രവണത തടയാന്‍ നഗരത്തില്‍ പ്രത്യേക പരിശോധന ആരംഭിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. നഗരത്തിലെ സ്‌കൂള്‍ പരിസരങ്ങളില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കും.
കൊവിഡിന് ശേഷം നഗരത്തിലെ മിക്ക ബസുകളിലും ക്ലീനര്‍മാര്‍ ഉണ്ടാകാറില്ല. ഇതിന് പകരക്കാരായാണ് രാവിലെയും വൈകിട്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചിരുന്നത്. നിയമ ലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.