കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആന്റണി രാജു. കേരളത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതം കുറയ്ക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. അതിന് മുന്നില്‍ മുട്ടുമടക്കാന്‍ കേരളം തയ്യാറല്ലെന്നും ആന്റണി രാജു പറഞ്ഞു.
കോണ്‍ഗ്രസ് സമരം കേന്ദ്രത്തെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുമ്ബോള്‍, സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരം കേന്ദ്രത്തെ സഹായിക്കാനാണ്. ജനങ്ങള്‍ക്ക് ഇതൊരു വലിയ ബുദ്ധിമുട്ടാകില്ല. കോണ്‍ഗ്രസ് സമരം ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരിനെതിരെയാണെന്നും ആന്റണി രാജു പറഞ്ഞു.
സംസ്ഥാനത്തെ സമ്ബത്തിക ഞെരുക്കത്തിന് കാരണം കേന്ദ്ര സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കേരളം കടക്കെണിയിലാണെന്ന് പ്രചരിപ്പിക്കുകയാണ്. എന്നാല്‍ കേരളത്തിന്റെ കടം കുറഞ്ഞു. നികുതി പിരിവ് നടക്കുന്നില്ലെന്ന പ്രചരണം അസംബന്ധമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തിലെ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളാണ് പ്രശ്നമെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.