കടക്കെണിയിലായ കെ.എസ്.ആര്.ടി.സി. പുതിയ നയം നടപ്പാക്കുന്നു. ഇനി മുതല്‍ വരുമാനത്തിന് ആനുപാതികമായി മാത്രമേ ശമ്പളം നല്‍കാനാവുവെന്ന് കെ.എസ്.ആര്.ടി.സി ഹൈക്കോടതിയെ അറിയിച്ചു
കൊച്ചി: കടക്കെണിയിലായ കെ.എസ്.ആര്.ടി.സി. പുതിയ നയം നടപ്പാക്കുന്നു. ഇനി മുതല്‍ വരുമാനത്തിന് ആനുപാതികമായി മാത്രമേ ശമ്പളം നല്‍കാനാവുവെന്ന് കെ.എസ്.ആര്.ടി.സി ഹൈക്കോടതിയെ അറിയിച്ചു.ഏപ്രില്‍ മുതല്‍ ആകും വരുമാനത്തിനനുസരിച്ച് ശമ്ബളം നല്‍കുക. ഏപ്രില്‍ മുതല്‍ ശമ്ബളത്തിനായി സഹായം നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍കൂടിയാണ് കെ.എസ്.ആര്.ടി.സിയുടെ തീരുമാനം.
ഫണ്ടില്ലാത്തതിനെ പറ്റി ഒരു ജീവനക്കാരന് പോലും വേവലാതിപ്പെടുന്നില്ല. വരുമാന വര്‍ധനക്കുള്ള നീക്കങ്ങളെല്ലാം യൂണിയനുകള്‍ പ്രതികാര ബുദ്ധിയോടെ എതിര്‍ക്കുകയാണെന്നും കെ.എസ്.ആര്.ടി.സി ഹൈകോടതിയില്‍ നിലപാടറിയിച്ചു.
നേരത്തെ വിരമിച്ച കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈകോടതി പറഞ്ഞിരുന്നു. ആനുകൂല്യവിതരണത്തിന് രണ്ടുവര്‍ഷത്തെ സാവകാശം അനുവദിക്കാനാവില്ല. കുറച്ചെങ്കിലും ആനുകൂല്യം നല്‍കിയിട്ട് സാവകാശം തേടൂവെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വരുമാനത്തിന് ആനുപാതികമായി മാത്രമേ ശമ്ബളം വിതരണം ചെയ്യാനാവുവെന്ന നിലപാട് കെ.എസ്.ആര്.ടി.സി സ്വീകരിച്ചിരിക്കുന്നത്.