പ്രധാന വാര്‍ത്തകള്‍
ഭൂചലന ഭീതിയിൽ അസാം.അസമിലെ ഗുവാഹത്തിയിൽ ശക്തമായ ഭൂചലനം.
അസാം.അസമിലെ ഗുവാഹത്തിയിൽ ശക്തമായ ഭൂചലനം. ഇന്ന് രാവില 7.51 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാവിലെയുണ്ടായത്. അസമിലും പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് 17 കിലോമീറ്റർ താഴ്ചയിൽ സംസ്ഥാനത്തെ സോണിത്പൂർ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തേജ്പൂരിന് സമീപവും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ നിന്നുള്ള അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, റിക്ടർ സ്കെയിലിൽ 4.1 മുതൽ 4.3 വരെ മൂന്ന് ഭൂചലനങ്ങളെങ്കിലും ഈ പ്രദേശത്തിന് അനുഭവപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.