നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗ്രീന്‍ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരി പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗ്രീന്‍ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരി പിടിയില്‍.വ്യാഴാഴ്ച റിയാദില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയതാണ് യുവതി. ഈ യുവതിയില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചത് ഇവരില്‍ നിന്ന് 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണക്കട്ടികള്‍ ആണ് പിടിച്ചെടുത്തത്.യുവതി ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാനിറ്ററി നാപ്കിനില്‍ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യാത്രക്കാരിയുടെ ശ്രമമെന്നും അവര്‍
പറഞ്ഞു. ദേഹപരിശോധനയ്ക്കിടെ സ്വര്‍ണം കണ്ടെത്തി.
കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍നിന്ന് 480.25 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടികൂടിയിരുന്നു്. ഗ്രീന്‍ചാനല്‍ വഴിയാണ് ഇവരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
നെടുമ്ബാശേരി വിമാനത്താവളത്തില്‍ നേരത്തെ കാപ്‌സ്യൂള്‍ രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് പിടിച്ചിരുന്നു. 20 ലക്ഷം രൂപയുടെ 432.90 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 46 ലക്ഷം രൂപയുടെ സ്വര്‍ണവും നേരത്തെ പിടികൂടിയിരുന്നു. ദുബായില്‍ നിന്നും വന്ന മലപ്പുറം സ്വദേശി മസൂദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 906 ഗ്രാം സ്വര്‍ണമാണ്. കടത്താന്‍ ശ്രമിച്ചത്. നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കിയാണ് ഇയാള്‍ സ്വര്‍ണം ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ചത്.