രാജ്യസഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നന്ദി പ്രമേയ ചര്‍ച്ചയിലായിരുന്നു പ്രതിപക്ഷം ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ മുനയൊടിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം.
കേന്ദ്ര സര്‍ക്കാരിനെ ചിലര്‍ വിമര്‍ശിക്കുന്നത് അവരുടെ നിരാശയില്‍ നിന്നാണ്. കോണ്‍ഗ്രസ് തകര്‍ത്ത ഭാരതത്തെ ബിജെപി പടുത്തുയര്‍ത്തിയെന്നും യുപിഎ ഭരണകാലത്തേത് പോലെ രാജ്യത്തെ ജനങ്ങള്‍ ഒരുകാലത്തും നരകിച്ചിട്ടില്ലെന്നും നരേന്ദ്രമോദി തുറന്നിടിച്ചു. ബഹളം സൃഷ്ടിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം മുടക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉറച്ച ശബ്ദത്തില്‍ തക്കതായ മറുപടി നല്‍കിയ ശേഷമാണ് നരേന്ദ്രമോദി പ്രസംഗം അവസാനിപ്പിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ചതോടെ സഭയില്‍ ‘മോദി, മോദി’ എന്ന വിളികളും ഉയര്‍ന്നു.
‘യുപിഎ ഭരണകാലത്തേത് പോലെ രാജ്യത്ത് ജനം ഒരിക്കലും നരകിച്ചിട്ടില്ല. ഗാന്ധി കുടുംബവും, കോണ്‍ഗ്രസും ചേര്‍ന്ന് രാജ്യത്തെ തകര്‍ത്തു. ജനങ്ങളെ അവര്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. രാജ്യത്തിന്റെ അവസരങ്ങളെയെല്ലാം കോണ്‍ഗ്രസ് പ്രതിസന്ധികളാക്കി മാറ്റി. കോണ്‍ഗ്രസിന്റെ താല്‍പ്പര്യങ്ങള്‍ മറ്റ് പലതുമായിരുന്നു. കോണ്‍ഗ്രസ് തകര്‍ത്ത ഭാരതത്തെ ബിജെപി പടുത്തുയര്‍ത്തി. പ്രശ്നങ്ങളില്‍ നിന്നും ഒരിക്കലും ബിജെപി ഒളിച്ചോടിയിട്ടില്ല. കോണ്‍ഗ്രസിന്റെ താല്‍പ്പര്യം വെറും ഫോട്ടോഷൂട്ടില്‍ മാത്രം ഒതുങ്ങി. ഇപ്പോള്‍ സൃഷ്ടിക്കുന്ന ബഹളത്തിന്റെ കാരണമെന്തെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ എല്ലാം ബിജെപി പൂട്ടിക്കെട്ടിയതിന്റെ വിഷമം കൊണ്ടാണ് ബഹളം’.
‘ഖാര്‍ഗെയുടെ തട്ടകത്തില്‍ ഞാന്‍ എത്തിയതിലുള്ള പ്രതിഷേധമാണ് അദ്ദേഹം കാണിക്കുന്നത്. കലബുര്‍ഗിയില്‍ മാത്രം 8 ലക്ഷം ജന്‍ധന്‍ അക്കൗണ്ടുകളാണ് തുറന്നത്. ഇതെല്ലാം കണ്ടിട്ട് കോണ്‍ഗ്രസ് കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. ജനം നിങ്ങളെ തള്ളിക്കഴിഞ്ഞു. കലബുര്‍ഗിയെ ബിജെപി നവീകരിച്ചു. വികസനമെന്താണെന്ന് കല്‍ബുര്‍ഗി അറിയുന്നത് ഇപ്പോഴാണ്. ദാരിദ്ര്യം മാറ്റും എന്നത് കോണ്‍ഗ്രസിന് വെറും മുദ്രാവാക്യം മാത്രമായിരുന്നു. തട്ടിപ്പ് കൊണ്ടൊന്നും കാര്യമില്ല. നന്നായി വിയര്‍പ്പൊഴുക്കണമായിരുന്നു. ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. നിങ്ങള്‍ കയ്യും കെട്ടി വെറുതെ ഇരുന്നു’.
‘കഠിനാധ്വാനത്തിലൂടെയാണ് രാജ്യത്തെ ജനങ്ങളുടെ വിശ്വാസം സര്‍ക്കാര്‍ നേടിയെടുത്തത്. ഈ സര്‍ക്കാരിന്റെ പ്രഥമ പരിഗണന രാജ്യതാല്‍പര്യമാണ്. കോണ്‍ഗ്രസിന്റെ പ്രഥമ പരിപരിഗണനയാകട്ടെ ഒരു കുടുംബവും. ജനസേവനമാണ് യഥാര്‍ത്ഥ മതേതരത്വം എന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണം. രാഷ്ടീയ താല്‍പര്യത്തിനായി ജനങ്ങളെ പറ്റിക്കുന്ന പരിപാടി ബിജെപിക്കില്ല. രാജ്യം കോണ്‍ഗ്രസിനെ വീണ്ടും വീണ്ടും തള്ളിക്കളയുന്നതും അതുകൊണ്ടു തന്നെ. കോണ്‍ഗ്രസ് ഭരണ കാലത്ത് വനവാസികള്‍ ഭീതിയിലാണ് കഴിഞ്ഞിരുന്നത്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് അവരെ തഴഞ്ഞു. കര്‍ഷകരെ കോണ്‍ഗ്രസ് ചൂഷണം ചെയ്തു. എന്നാല്‍ ഈ സര്‍ക്കാര്‍ കര്‍ഷകരെ സാമ്ബത്തികമായി ശാക്തീകരിച്ചു. വനവാസി സമൂഹത്തെ ഒപ്പം ചേര്‍ത്തു പിടിച്ചു. അതുകൊണ്ട് കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്നതു കൊണ്ടൊന്നും നിങ്ങള്‍ക്ക് സര്‍ക്കാരിനെ തകര്‍ക്കാന്‍ കഴിയില്ല. നിങ്ങള്‍ എറിയുന്ന ഓരോ ചെളിയിലും താമര വിരിയും’ എന്ന് നരേന്ദ്രമോദി പറഞ്ഞു.