ആരോഗ്യംപ്രധാന വാര്‍ത്തകള്‍
കോവാക്സീൻ ഫലപ്രദം; കോവിഡിന്റെ 617 വകഭേദങ്ങളെ നശിപ്പിക്കുമെന്ന് അമേരിക്ക.
കോവിഡിന്റെ 617 വകഭേദങ്ങളെ നശിപ്പിക്കാന്‍ ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന കോവാക്സീന് കഴിയുമെന്ന് കണ്ടെത്തല്‍ അമേരിക്കയിലെ പ്രമുഖ ആരോഗ്യവിദഗ്ധനായ ഡോ. ആന്തണി ഫൗസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും അതിനുള്ള മറുമരുന്ന് വാക്സീനേഷന് തന്നെയാണെന്നും അദ്ദേഹം പറയുന്നു.
കൊറോണ വൈറസിനെതിരെ ആന്റിബോഡിയുണ്ടാക്കാന്‍ പ്രതിരോധസംവിധാനത്തെ പഠിപ്പിക്കുകയാണ് കോവാക്സീന് ചെയ്യുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചുമായി ചേര്‍ന്ന് ഭാരത് ബയോടെക്കാണ് കോവാക്സീന് ഉല്പാദിപ്പിക്കുന്നത്.
78 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ വാക്സീന് ജനുവരി മൂന്ന് മുതലാണ് പൊതുജനത്തിന് നല്കി തുടങ്ങിയത്.